10:43am 11 November 2026
NEWS
ഗൾഫിൽ ഇനി 'തണുത്ത മൂഡ്കാലം'
22/09/2025  04:13 PM IST
nila
ഗൾഫിൽ ഇനി തണുത്ത മൂഡ്കാലം

ദോഹ: ഗൾഫിൽ ഇന്നുമുതൽ ചൂട് കുറയും. തണുപ്പ് കാലത്തിന്റെ വരവറിയിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD).
 ജ്യോതിശാസ്ത്രപരമായി വേനൽക്കാലം അവസാനിച്ച്  തണുപ്പുകാലം ആരംഭിക്കുമെന്ന് അറിയിച്ചു. ഇന്ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർക്ക് വരുന്നതിനാൽ പകൽ-രാത്രി സമയങ്ങൾ ഏകദേശം തുല്യമാകും. ഇതോടൊപ്പം, ഇനി മുതൽ രാജ്യത്ത് ചൂട് കുറയുകയും തണുപ്പുകാലം ഉടൻ ആരംഭിക്കുകയും ചെയ്യും. ഇതോടെ  പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാനും ഇടയ്ക്കിടെ മഴ ലഭിക്കാനും സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.അതേ സമയം തണുപ്പ്കാലത്ത് രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കേണ്ടതാണെന്ന് ആരോഗ്യമേഘലയിലെ പ്രവർത്തകർ ഓർമ്മപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img